പ്രശസ്ത മലയാള സംവിധായകന്‍ കെ. ജി ജോര്‍ജ് (78) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 1946 മേയ് 24ന് കെ.ജി.സാമുവലിന്റേയും അന്നാമ്മയുടേയും മകനായി തിരുവല്ലയിലായിരുന്നു ജനനം. 1972ൽ രാമു കാര്യാട്ടിന്റെ 'മായ' എന്നചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് 'നെല്ലി'ന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേതി. 1975 ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടന'മാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'സ്വപ്നാടനം' 1976 ല്‍ നേടി. 1982ല്‍ പുറത്തിറങ്ങിയ 'യവനിക' സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1998 ല്‍ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശ'മാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
Filmmaker KG George passes away
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.