ചിത്രം: X
സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിനെതിരെ നടപടിയുമായി ദേശീയ അന്വേഷണ ഏജന്‍സി . ചണ്ഡീഗഡിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പലയിടങ്ങളിലും എന്‍ഐഎ പരിശോധന തുടരുന്നു. അമേരിക്കയില്‍ വച്ചാണ് പന്നു സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന രൂപീകരിച്ചത്. 2020 ല്‍ പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുടെ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ഹിന്ദുക്കളെല്ലാവരും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിലും പന്നുവിന് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. മുദ്രാവാക്യമെഴുതിയ രണ്ടുപേര്‍ക്ക് 5000 യുഎസ് ഡോളറാണ് പന്നു പാരിതോഷികമായി നല്‍കിയത്. അമൃത്സറിലെയും ചണ്ഡീഗഡിലെയും വീടും കൃഷിയിടങ്ങളുമാണ് എന്‍ഐഎ കണ്ടുകെട്ടിയത്.
NIA seizes assets of Khalistani extremist Gurpatwant Singh Pannun in Punjab
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.