landerroverisro-23
  • ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യന്‍ ഉദിച്ചിട്ട് 3 ദിവസം
  • ചന്ദ്രനില്‍ സൂര്യാസ്തമയത്തിന് 240 ലേറെ മണിക്കൂറുകള്‍ വേണം
  • പേടകത്തെ സൂര്യപ്രകാശം വിളിച്ചുണര്‍ത്തുമെന്ന് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ മൂന്ന് പേടകത്തെ സ്ലീപ് മോഡിൽ നിന്ന് ഉണർത്താനുള്ള നടപടികൾ ഇന്നും തുടരും. ഇതുവരെ പേടകത്തിൽ നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ലെന്ന് ഇന്നലെ ഇസ്രോ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യനുദിച്ചിട്ട് മൂന്നു ദിവസം പിന്നിടുമ്പോൾ  പേടകത്തിനു ആവശ്യമായ തോതിൽ സൂര്യ പ്രകാശവും താപനിലയും കൈവരിച്ചതായാണ് ഇസ്രോയുടെ കണക്കു കൂട്ടൽ. ലാൻഡറിലെയും റോവറിലെയും കമ്പ്യൂട്ടർ സംവിധാനങ്ങൾ പഴയപടിയിലേക്ക് കൊണ്ടുവരാൻ കഴിയും എന്നാ ഉറപ്പ് ഇസ്രോയ്ക്ക് ഉണ്ട്. 

 

പക്ഷെ മറ്റു പേ ലോഡുകൾ രാത്രി കാലത്തെ അതിശൈത്യത്തെ അതിജീവിക്കുമോയെന്നതിലാണ് സംശയം നിലനിൽക്കുന്നത്. ചന്ദ്രനിൽ സൂര്യാസ്തമയത്തിന് 240 മണിക്കൂറിലേറെ സമയമുള്ളതിനാൽ പേടകത്തെ ഉണർത്താൻ കഴിയും എന്നാണ് കണക്കു കൂട്ടൽ. പ്രവർത്തന കാലാവധി കഴിഞ്ഞെങ്കിലും പേടകത്തെ സ്ലീപ് മോഡിൽ നിന്ന് മാറ്റുന്നതിൽ വിജയിച്ചാൽ മൈനസ് 150ഡിഗ്രിക്ക് താഴ്ന്ന തണുപ്പിനെ പേടകം അതി ജീവിച്ചത് ഭാവി പര്യവേഷണ ദൗത്യങ്ങളുടെ രൂപകൽപനയിൽ നിർണായകമാവും.

 

 

ISRO continues efforts to communicate with Vikram lander, Pragyan rover

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ