ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന്  മത്സരിക്കുമെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച  ഇവിടെ വലിയ ജനപിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വാനതി ശ്രീനിവാസിനോട് ചുരുങ്ങിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് കമൽ പരാജയപ്പെട്ടത്. 

 

നിലവിൽ സിപിഐഎം നേതാവ് പി.ആർ നടരാജനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപായി  ചേർന്ന മക്കൾ നീതിമയ്യം ഭാരവാഹികളുടെ യോഗത്തിലാണ് കമലിന്റെ പ്രസ്താവന. 

 

Kamal Haasan intends to contest from Coimbatore during 2024 Parliamentary election

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.