Kochi: Danish Farooq of Kerala Blasters FC and Namgyal Bhutia of Bengaluru FC and Aibanbha Kupar Dohling of Kerala Blasters FC in action during the Indian Super League (ISL) 2023, at Jawaharlal Nehru International Stadium, in Kochi, Thursday, Sept. 21, 2023. (PTI Photo) (PTI09_21_2023_000371B)

ഐഎസ്എലില്‍ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം (2–1). ബെംഗളൂരു എഫ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു.  52–ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രതിരോധ താരം കെസിയ വീന്‍ഡോർപിന്റെ സെൽഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെ പന്ത് നെതര്‍ലൻഡ്സ് താരത്തിന്റെ ശരീരത്തിൽ തട്ടി വലയിലെത്തുകയായിരുന്നു. 69ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയാണ് രണ്ടാം ഗോള്‍ നേടിയത്. ബെംഗളൂരുവിനായി 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്നാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

 

ISL: Kerala Blasters won