Specials-845Thumb-Onam-Bump

25 കോടി രൂപയുടെ തിരുവോണം ബംപര്‍ ടി.ഇ 230662 എന്ന നമ്പറുള്ള ടിക്കറ്റിന്. കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജന്‍സി വഴി പലക്കാട് വാളയാറില്‍ നിന്നാണ് ടിക്കറ്റ് പോയിരിക്കുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. റെക്കോഡ് ടിക്കറ്റ് വില്‍പനയാണ് ഇത്തവണ നടന്നതെന്ന് ധനമന്ത്രി പറഞ്ഞു.  സംസ്ഥാനത്താകെ 75.76 ലക്ഷം ടിക്കറ്റുകള്‍ വിറ്റു.  

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ കൃത്യം 2.09 ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍  നറുക്കെടുപ്പിനുള്ള ബട്ടണ്‍ അമര്‍ത്തി. ലോട്ടറി യന്ത്രത്തില്‍ അക്കങ്ങള്‍ മിന്നല്‍ വേഗത്തില്‍ മാറി മറിഞ്ഞു. ഒടുവില്‍  ആ ഭാഗ്യശാലിയുടെ നമ്പര്‍ തെളിഞ്ഞു. കോഴിക്കോട് പാളയത്ത് പ്രവര്‍ത്തിക്കുന്ന ബാവ ലോട്ടറി ഏജന്‍സി വഴിയാണ് ടിക്കറ്റ് വിറ്റതെന്ന വിവരം പിന്നാലെയെത്തി. പക്ഷെ ടിക്കറ്റ് വിറ്റത് പാലക്കാട് വാളയാറില്‍.  

ഇരുപത് ടിക്കറ്റുകള്‍ക്ക് ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനത്തിന്‍റെയും അമ്പത് ലക്ഷം വീതമുള്ള മൂന്നാം സമ്മാനത്തിന്‍റെയും നറുക്കെടുപ്പ് ധമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. വരും വര്‍ഷങ്ങളില്‍ സമ്മാനഘടന കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജ ബംപറിന്‍റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.  

Onam Bumper 2023 Lottery results