തൃശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ . നെടുപുഴ സി.ഐ : ടി.ജി. ദിലീപ് കുമാറിനെ സസ്പെൻഡ് ചെയ്തു. എ.ഡി. ജി.പി : എം.ആർ. അജിത്കുമാറാണ് സി.ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. മനോരമ ന്യൂസാണ് എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയെന്ന സത്യം പുറത്തെത്തിച്ചത് . എസ് ഐ : ടി.ആർ. ആമോദിനെ കഴിഞ്ഞ ദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു വ്യാജ കേസ്. എസ്.ഐ മദ്യപിച്ചെട്ടില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിരുന്നു
Suspension for CI who implicated SI in false case; Manorama News Impact