Gireesh-babu-01

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രളയഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, മാസപടി വിവാദം എന്നിവയിലെ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയനായിരുന്നു ഗിരീഷ് ബാബു

 

രാവിലെ 7 മണിയോടെയാണ് ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ തുറക്കാതായതോടെ വീട്ടുകാർ അയൽക്കാരെ അറിയിക്കുകയും, വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ശരീരം മരവിച്ച നിലയിലായിരുന്നു. ഹൃദയാഘാതം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഗിരീഷ് ബാബുവിന് നേരത്തെ അസുഖങ്ങൾ ഉണ്ടായിരുന്നതായി അയൽവാസി പറഞ്ഞു.

 

വിവിധ വിഷയങ്ങളിൽ നടത്തിയ നിയമ പോരാട്ടങ്ങളിലൂടെയാണ് ഗിരീഷ് ബാബു പൊതുമണ്ഡലത്തിൽ ശ്രദ്ധേയനാകുന്നത്. പ്രളയഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, മാസപ്പടി ആരോപണം എന്നിവയിൽ നിയമ പോരാട്ടത്തിന് മുന്നിൽ നിന്നത് ഗിരീഷ് ബാബുവായിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം വേണമെന്ന പുനപരിശോധന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു മരണം. തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

 

Activist Girish Babu found dead in his house at kalamassery