ഇന്ത്യ മുന്നിയുടെ ഏകോപന സമിതിയുടെ പേരില്‍ സിപിഎം കലഹം. മുന്നണിയിലെ പാര്‍ട്ടികളെ മുഴുവനായി ഏകോപനസമിതി പ്രതിനിധീകരിക്കുന്നില്ലെന്നും ഉന്നതനേതാക്കള്‍ കൂട്ടായി തീരുമാനമെടുത്താല്‍ മതിയെന്നും സിപിഎം വാദിക്കുന്നു. ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധിയുണ്ടാകില്ല. കെ.സി വേണുഗോപാല്‍ ഉള്‍പ്പെട്ട സമിതിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിലപാടെടുത്തു.
ബിജെപിയെ താഴെയിറണം. എന്നാല്‍ അതിന് ദേശീയതലത്തില്‍ സംഘടന സ്വഭാവത്തോടെയുള്ള തിരഞ്ഞെടുപ്പ് മുന്നണി ആവശ്യമില്ല എന്നതാണ് സിപിഎം നിലപാട്. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയില്‍ പാര്‍ട്ടി അംഗംവേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ഒാരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് സഹകരണവും സീറ്റു വിഭജനവും നടത്തണം. സമിതികള്‍ക്ക് അടിസ്ഥാനമില്ല.
ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് നടപ്പാക്കണം. ഭോപ്പാലിലെ ഇന്ത്യ മുന്നണിയുടെ റാലി ഉപേക്ഷിക്കാന്‍ കമല്‍നാഥ് തീരുമാനിച്ചതും സിപിഎം ചൂണ്ടിക്കാട്ടുന്നു. സനാതന ധര്‍മ വിവാദത്തിന്റെ സാഹചര്യത്തില്‍ ഡിഎംകെ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടാല്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന കോണ്‍ഗ്രസിന്‍റെ ആശങ്കയാണ് റാലി ഉപേക്ഷിക്കാന്‍ കാരണം. കാര്യങ്ങള്‍ ഇങ്ങിെനയാണെങ്കില്‍ ഏകോപനസമിതിയുടെ ആവശ്യമെന്താണെന്ന് സിപിഎം നേതാക്കള്‍ ചോദിക്കുന്നു. എന്നാല്‍ ഇന്ത്യ മുന്നണി വിപുലീകരിക്കണമെന്നും ബിജെപി വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാക്കണമെന്നും സിപിഎം വ്യക്തമാക്കി. ഒക്ടോബര്‍ 27 മുതല്‍ 29വരെ ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ തുടര്‍ച്ച ചര്‍ച്ച നടക്കും.
There will be no CPM member in the India Front Coordination Committee