തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം വിട്ട രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍. കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎം വിടുമെന്നും ഇന്ന് നടക്കുന്ന ജാഥയില്‍ 60 സിപിഎമ്മുകാ്ര പങ്കെടുക്കുമെന്നും രാജേന്ദ്രകുമാര്‍ അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് പറയാന്‍ ആര്‍. നാസറിന് അവകാശമില്ലെന്നും രാജേന്ദ്രകുമാര്‍ തിരിച്ചടിച്ചു. കുട്ടനാട്ടിലെ വിമതര്‍ അവസരവാദികളാണെന്നും രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനാണെന്നും പൊതുവേദിയില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ആരോപിച്ചതിന് പിന്നാലെയാണ് രാജേന്ദ്രകുമാറിന്റെ പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പഞ്ചായത്ത് ഭരണത്തിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണ് രാജേന്ദ്രകുമാര്‍ നടത്തിയിരുന്നതെന്നും ലെവി അടച്ചില്ലെന്നും ലോക്കല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ വെട്ടിപ്പ് നടത്തിയെന്നും നാസര്‍ ആരോപിച്ചിരുന്നു. ഇതിന് പുറമെ രാജേന്ദ്രകുമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചെന്നും പാര്‍ട്ടിക്കെതിരായി സഖാക്കളെ സംഘടിപ്പിച്ചുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടിവിട്ടെത്തിയവരെ സ്വീകരിച്ച സിപിഐയ്ക്കെതിരെയും നാസര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഐ റിവിഷനിസ്റ്റ് പാര്‍ട്ടിയാണെന്നും എത്തിച്ചേരേണ്ട ഇടത്ത് തന്നെയൊണ് പാര്‍ട്ടി വിട്ടവര്‍ എത്തിയതെന്നുമായിരുന്നു നാസറിന്റെ പരിഹാസം. ഇതാദ്യമായാണ് പൊതുവേദിയില്‍ സിപിഎം കുട്ടനാട്ടിലെ വിമതര്‍ക്കെതിരെ പ്രതികരിക്കുന്നത്.
More people will leave CPM, claims Rajendrakumar