സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍സ്ഥലം ഈടുവെച്ച് വായ്പയെടുക്കാന്‍കാര്‍ഷിക സര്‍വകലാശാല. പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിനും കുടിശികതുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ എടുക്കുക. പ്രോചാന്‍സലറായ കൃഷിമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സര്‍വകലാശാല വിസിയെ ചുമതലപ്പെടുത്തി. ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പുതിയ ഡിപ്ലോമ കോഴ്സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകൾ എന്നിവ ആരംഭിക്കാനും പല ഇനത്തില്‍ കുടിശികയായ പണം കൊടുത്തുതീര്‍ക്കാനുമാണ് കാര്‍ഷിക സര്‍വകലാശാല 40 കോടി രൂപ വായ്പ എടുക്കുക. സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഈടുവെച്ച് ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ ഭരണ സമിതി തീരുമാനിച്ചു. ദേശസാല്‍കൃത ബാങ്കുകളിലോ കേരളാ ബാങ്കിലോ നിന്നാവണം വായ്പ എടുക്കേണ്ടത്. ഇതു സംബന്ധിച്ച് വിസിക്ക് തീരുമാനമെടുക്കാം. പ്രോചാന്‍സലറായ കൃഷി വകുപ്പ് മന്ത്രിയുമായി ആലോചിച്ച് നടപടികള്‍സ്വീകരിക്കാന്‍നിര്‍ദേശിക്കുന്ന ഉത്തരവ് 14ാം തീയതി റജിസ്ട്രാര്‍ പുറത്തിറക്കി. പുതിയ ഡിപ്ലോമ കോഴ്സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകൾ എന്നിവ ഉയര്‍ന്ന ഫീസ് നിരക്കിലാണ് ആരംഭിക്കാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടുള്ളത്. കൂടാതെ എന്‍ആര്‍ഐ, ഇന്റർനാഷണൽ സീറ്റുകൾ എന്നിവക്കും ഉയര്‍ന്ന ഫീസ് ഈടാക്കാം. ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഈ തീരുമാനങ്ങളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്ന് വ്യക്തം. സര്‍വകലാശാല എങ്ങനെ വായ്പ തിരിച്ചടക്കും എന്നതിനെ കുറിച്ച് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍ സര്‍വകലാശാലയുടെ ഭരണ സമിതി അംഗമാണ്. കൃഷിമന്ത്രി പി.പ്രസാദ് സര്‍വകലാശാല ഭരണത്തില്‍ വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന പരാതിയും ഉണ്ട്. വിസിയുടെ ചുമതല വഹിക്കുന്ന ഡോ.ബി അശോക് കൃഷിവകുപ്പ് സെക്രട്ടറിയും അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറുമാണ്. നാലുവര്‍ഷമായി പുനസംഘടിപ്പിക്കാത്ത ഭരണസമിതിയാണ് വിവാദ തീരുമാനമെടുത്തിരിക്കുന്നത്.
Financial crisis; Agricultural university to borrow 40 cr by pledging land