പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്‍റെ അതിക്രമം. ആശുപത്രി ഉപകരണങ്ങളും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്ത വണ്ടിപ്പെരിയാര്‍ സ്വദേശി ലോറന്‍സിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു യുവാവിന്‍റെ പരാക്രമം. ഒപിയില്‍ തലവേദനയെന്ന് പറഞ്ഞെത്തിയ യുവാവ് പിന്നീട് ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായി മറുപടി നല്‍കി. ഇതോടെ ‍ഡോക്ടര്‍ വീട്ടുകാരുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് അക്രമാസക്തനായത്. ഒപിയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് സമീപത്തെ പുതിയ ആശുപത്രി കെട്ടിടത്തിലെത്തി ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. വെന്‍റിലേറ്റര്‍ തകര്‍ത്ത് അതിനുള്ളില്‍ ഇരുന്ന ഇയാളെ പൊലീസെത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. 

 

Attack at Perumbavoor Taluk Hospital