‘ഇന്ത്യ’ സഖ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ പച്ചക്കൊടി. ‘ഇന്ത്യ’ സഖ്യത്തിന് കീഴില്‍ ഐക്യത്തോട് മുന്നോട്ടുപോകണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചു. സഖ്യത്തെ പ്രവര്‍ത്തകസമിതിയിലെ ഒരംരഗവും എതിര്‍ത്തില്ലെന്ന് പി.ചിദംബരം പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്, പരിഷ്കാരത്തിന് അഞ്ച് നിയമങ്ങളെങ്കിലും മാറ്റിയെഴുതണം, ബിജെപിക്ക് അതിനുള്ള അംഗബലമില്ലെന്ന് പി.ചിദംബരം പറഞ്ഞു.
മണിപ്പുരിലെ തീ ഹരിയാനയിലെ നൂഹ് വരെ മോദി സര്‍ക്കാര്‍ എത്തിച്ചെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങളൊരുക്കാന്‍ ഹൈദരാബാദില്‍ ചേരുന്ന പ്രവര്‍ത്തകസമിതിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അതീവ അപകടാവസ്ഥയിലാണ്. പ്രധാനപ്രശ്നങ്ങളെ ആത്മ നിര്‍ഭര്‍ ഭാരത്, അമൃത്കാല്‍ തുടങ്ങിയ പൊള്ളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടാനാണ് ശ്രമമെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.
പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങളും ക്ഷണിതാക്കൾക്കും പുറമേ കോൺഗ്രസിന്റെ 4 മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയം സാമ്പത്തികം, രാജ്യസുരക്ഷ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് പ്രമേയത്തില്‍ യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്. സനാതനധര്‍മ വിവാദത്തില്‍ ചര്‍ച്ചയുണ്ടാകില്ല. എല്ലാ വിശ്വാസങ്ങളെയും കോണ്‍ഗ്രസ് ഒരുപോലെ മാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.
Congress CWC meeting in Hyderabad