thiruvandhurkcsolar-14
  • മറ നീക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്
  • രണ്ട് ദിവസത്തിനുള്ളില്‍ നടപടി വേണമെന്ന് തിരുവഞ്ചൂര്‍
  • താക്കീതോ നടപടിയോ വേണമെന്ന് ആവശ്യം

സോളർ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും പിടിച്ചു കുലുക്കുന്നതിനിടെ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും മറനീക്കി പുറത്തുവരികയാണ്. ജോപ്പന്റെ അറസ്റ്റിൽ കെ.സി ജോസഫ് അന്നത്തെ ആഭ്യന്തരമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയതോടെ നേതൃത്വത്തെ പരാതി അറിയിച്ചിരിക്കുകയാണ് തിരുവഞ്ചൂർ.  രണ്ടുദിവസത്തിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

സോളാർ കമ്മീഷനെതിരായ സി ദിവാകരന്റെ വെളിപ്പെടുത്തലിന്  കാര്യമായ ഗൗരവം കൊടുക്കാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് അതൃപ്തി പരസ്യമാക്കുന്നതിനിടയായിരുന്നു മാസങ്ങൾക്കു മുൻപുള്ള  ഈ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അത്ര ലാഘവത്തോടെ ഡിജിപി ഹേമചന്ദ്രൻ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതോടെ അന്നത്തെ ആഭ്യന്തരമന്ത്രിയെ തന്നെയാണ് കെ സി ജോസഫ്  സംശയ നിഴലിലാക്കുന്നത്. കഴിഞ്ഞദിവസം കോട്ടയം ഡിസിസിയിൽ നടത്തിയ  വാർത്താസമ്മേളനത്തിലും കെ സി ജോസഫ് നിലപാട് ആവർത്തിച്ചതോടെയാണ് തിരുവഞ്ചൂർ ഇടഞ്ഞത്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും മറ്റു മുൻ നിര നേതാക്കളെയും പരാതി അറിയിച്ചു. 

 

രണ്ടുദിവസത്തിനുള്ളിൽ താക്കീതോ നടപടിയോ ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലപാടിൽ മാറ്റമില്ലെങ്കിലും കെ സി ജോസഫ് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കിയേക്കും.സോളാർ വിവാദം ഉടലെടുത്തത് കോൺഗ്രസിൽ തന്നെയെന്നുള്ള ഇടതുപക്ഷ ആരോപണത്തിന് വഴിമരുന്നിടാതെ വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെയും ശ്രമം.

 

 

Thiruvanchoor against KC Joseph in soalr case