ഇ.ശ്രീധരൻ സമർപ്പിച്ച പദ്ധതിയെക്കാൾ സർക്കാരിന്‍റെ മുൻഗണന സിൽവർ ലൈനിനു തന്നെ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈനിനാണ് പ്രഥമ പരിഗണന. ഇ.ശ്രീധരന്‍റെ ശുപാർശ സർക്കാർ പരിശോധിക്കുന്നതാണ് എന്നും നിയമസഭയിൽ മോൻസ് ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. രണ്ടു മാസം മുമ്പ് ഇ.ശ്രീധരൻ സമർപ്പിച്ച പദ്ധതി നിർദ്ദേശം സർക്കാർ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നും ഇതോടെ വ്യക്തമായി. സിൽവർ ലൈൻ പദ്ധതിക്ക് ബദലായി കെ.വി തോമസ് മുന്‍കൈയെടുത്തതോടെയാണ് ഇ.ശ്രീധരൻ അതിവേഗ റെയിൽപാതയ്ക്കുള്ള പദ്ധതി നിർദ്ദേശം സമർപ്പിച്ചത്.
Silver line is govt's priority, says CM Pinarayi Vijayan in assembly