നിപ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച ഐസലേഷന്‍ ബ്ലോക്ക് ഫയലില്‍ ഒതുങ്ങി. 2018ലെ രോഗ വ്യാപനസമയത്താണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ആലോചന തുടങ്ങിയത്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ചുവപ്പുനാടയില്‍ കുടുങ്ങിയ പദ്ധതിക്ക് മോചനം വേണമെന്ന ആവശ്യം ശക്തമായി. ഐസലേഷന്‍ ബ്ലോക്ക് നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തി. എന്നാല്‍ കോഴിക്കോടിനൊപ്പം തിരുവനന്തപുരത്തെയും പദ്ധതിയില്‍ ഉള്‍പ്പടുത്തണമെന്ന് ആവശ്യം ഉയര്‍ന്നു. അടുത്ത ബജറ്റില്‍ രണ്ടുജില്ലകള്‍ക്കും 25 കോടി വീതം പ്രഖ്യാപിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.
ആശുപത്രിക്ക് സമീപത്തുതന്നെ ഐസലേഷന്‍ ബ്ലോക്ക് വേണമെന്ന ആവശ്യം പരിഗണിച്ചാണ് എ ടൈപ്പ് ക്വാര്‍ട്ടേഴ്സുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. എന്നാല്‍ രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വീണ്ടും നിപസ്ഥിരീകരിച്ച സാഹചര്യത്തില്‍ പദ്ധിതി നേരിട്ട അവഗണന സജീവ ചര്‍ച്ചയാണ്.
Nipah isolation block yet to built in Kozhikode medical college