സോളര്‍ പീഡനപരാതി സംബന്ധിച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും എഴുതിച്ചേര്‍ത്തത് ശരണ്യ മനോജെന്ന് പരാതിക്കാരിയുടെ അന്നത്തെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കത്തിന്‍റെ ഡ്രാഫ്റ്റ് നല്‍കിയിട്ട് പരാതിക്കാരിയുടെ കൈപ്പടയില്‍ എഴുതാന്‍ പറഞ്ഞുവെന്നും അങ്ങനെ എഴുതിയ കത്താണ് പത്രസമ്മേളനത്തില്‍ കാണിച്ചതെന്നും ഫെനി പറഞ്ഞു. പരാതിക്കാരി ആദ്യം നല്‍കിയ കത്തില്‍ കെ.ബി ഗണേഷ്കുമാര്‍ പീഡിപ്പിച്ചെന്ന് ഉണ്ടായിരുന്നു. രണ്ടാമത് ശരണ്യ മനോജ് എഴുതിനല്‍കിയ കത്തില്‍ ഗണേഷിന്‍റെ പേര് ഒഴിവാക്കിയിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
21 പേജുള്ള കത്താണ് ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയത്. ജയില്‍ രേഖയില്‍ അക്കാര്യമുണ്ട്. ഗണേഷ് കുമാര്‍ ഇനി മന്ത്രിയാകാന്‍ സാധ്യതയില്ലെന്നും അതുകൊണ്ട് മുഖ്യനെ വീഴ്ത്തണമെന്നും പറഞ്ഞാണ് കത്തിന്റെ ഡ്രാഫ്റ്റ് നല്‍കിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Adv. Feni Balakrishnan on solar case letter