പ്രവർത്തക സമിതി അംഗത്വത്തില്‍ തീരുമാനം എടുത്തത് ഉന്നതതലത്തിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്‍റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നു. പ്രവർത്തക സമിതിയി അംഗത്വത്തിന്റെ കാര്യത്തിൽ കെ. സി. വേണുഗോപാൽ മാത്രം വിചാരിച്ചാൽ ഒരു തീരുമാനം എടുക്കാൻ കഴിയില്ല. അത് ഉന്നതതലത്തിലെടുത്ത തീരുമാനമാണെന്നും രമേശ് ചെന്നിത്തല നേരെചൊവ്വേയിൽ പറഞ്ഞു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വി.ഡി.സതീശനെ ഉൾപ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന തോന്നൽ ഇപ്പോഴുമുണ്ടെന്ന് രമേശ് ചെന്നിത്തല. സതീശൻ നൂറു ശതമാനം യോഗ്യനായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാരെ മത്സരിപ്പിക്കരുത്. അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കേണ്ടതാണ്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ പാട്ടുംപാടി ജയിക്കുമെന്നും ചെന്നിത്തല നേരെ ചൊവ്വേയിൽ പറഞ്ഞു. നേരേ ചൊവ്വേ രാവിലെ 8.30ന് കാണാം.