അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രാബല്യം. സുപ്രീംകോടതി ഭരണഘടനബെഞ്ചിന്‍റേതാണ് വിധി. 2014ല്‍ ആണ് ഡല്‍ഹി പൊലീസ് ആക്ടിലെ 6എ വകുപ്പ് എടുത്തുകളഞ്ഞത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അഴിമതിക്കേസുകളില്‍ ജോയിന്‍റ് സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെയും അതിന് മുകളിലുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വേണമെന്നാണ് 2003 ല്‍ നിലവില്‍ വന്ന ഡല്‍ഹി പൊലീസ് ആക്ടിലെ 6(എ) പറയുന്നത്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2014 ല്‍ സുപ്രീംകോടതി എടുത്ത് കളഞ്ഞിരുന്നു. 6 എ എടുത്ത് കളഞ്ഞപ്പോള്‍ അതിന് മുന്‍പുള്ള കേസുകളില്‍ മുന്‍കാല പ്രാബല്യമുണ്ടാകുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
No immunity to corrupt public servants in pre-2014 cases: Supreme Court