ചിത്രം: AFP

  • മെദ്‍വദേവിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്
  • ഓപണ്‍ ഇറയില്‍ 24 കിരീടങ്ങള്‍ നേടുന്ന ആദ്യതാരം
  • യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരം

സെര്‍ബിയയുടെ നോവാക്ക് ജോക്കോവിച്ചിന് നാലാം യുഎസ് ഓപണ്‍ കിരീടം. ദാനിയേല്‍ മെദ്‍വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോ തോല്‍പ്പിച്ചത്. സ്കോര്‍ ( 6–3, 7–6, 6–3). ഇതോടെ ജോക്കോവിച്ചിന്‍റെ ഗ്രാന്‍ഡ് സ്​ലാം കിരീടങ്ങളുടെ എണ്ണം 24 ആയി. ഓപണ്‍ ഇറയില്‍ 24 കിരീടങ്ങള്‍ നേടുന്ന ആദ്യതാരമാണ് ജോക്കോവിച്ച്. യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന ബഹുമതിയും ജോക്കോവിച്ച് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ 24 ഗ്രാന്‍ഡ്സ്​ലാം എന്ന റെക്കോര്‍ഡിനൊപ്പമാണ് നിലവില്‍ ജോക്കോവിച്ച്. 

 

Novak Djokovic beats Daniil Medvedev to clinch 24th grand slam