cmonadjournmentmotionvd-11
  • 'പ്രതിപക്ഷം ഉന്നയിക്കുന്നത് വിചിത്രവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള്‍'
  • 'അധികാരമേറ്റ് മൂന്നാം നാള്‍ ദല്ലാള്‍ തന്നെ കണ്ടിട്ടില്ല'
  • ‘കേസ് കൈകാര്യം ചെയ്തതില്‍ പ്രത്യേക രാഷ്ട്രീയതാല്‍പര്യം കാണിച്ചിട്ടില്ല'

സോളര്‍ പീഡനക്കേസ് ഗൂഢാലോചനയിലെ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. അടിയന്തരപ്രമേയത്തിലും ചര്‍ച്ചയിലും പ്രതിപക്ഷം ഉന്നയിക്കുന്നത് വിചിത്രവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞു. അതിജീവിതയെ കാണാന്‍ ദല്ലാള്‍ നന്ദകുമാറിനെ മുഖ്യമന്ത്രി ഇടനിലക്കാരനാക്കിയെന്ന പ്രതിപക്ഷ ആരോപണത്തോടാണ് പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

‘ദല്ലാളിനെ പ്രതിപക്ഷത്തിരിക്കുന്ന എല്ലാവര്‍ക്കും അറിയാമല്ലോ. ദല്ലാള്‍ എന്റെ അടുത്തുവന്നു എന്നത് കെട്ടിച്ചമച്ച കഥയാണ്. ഡല്‍ഹി കേരള ഹൗസില്‍ കാണാന്‍ വന്നപ്പോള്‍ അയാളെ ഇറക്കിവിട്ടയാളാണ് ഞാന്‍’. അതുപോലെ പ്രതിപക്ഷനേതാവിന് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അധികാരമേറ്റ് മൂന്നാംനാള്‍ ദല്ലാള്‍ തന്നെ കാണാന്‍ വന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. അയാള്‍ മറ്റ് പലയിടത്തും പോകുമായിരിക്കും. എന്നാല്‍ തന്നെ കാണാന്‍ വരാനുള്ള മാനസികാവസ്ഥ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു.

 

CM Pinarayi Vijayan on adjournment motion