തിരുവനന്തപുരം പൂവച്ചലില്‍ വിദ്യാര്‍ഥിയെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രയരഞ്ജന്‍ പിടിയില്‍. തമിഴ്നാട്ടിലെ കുഴിത്തുറയില്‍ നിന്നാണ് പിടിയിലായത്. പ്രതിയെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. ആദിശങ്കര്‍(15) കൊല്ലപ്പെട്ടത് ഓഗസറ്റ് 30 നാണ്. വാഹനാപകടം എന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങളാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കൊലപാതകം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ ഓഫാക്കിയ നിലയിലും വീട് അടച്ചിട്ട നിലയിലുമായിരുന്നു. 4 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇതിനിടെ വിശദ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ കുടുംബം പരാതി നല്‍കി.
Boy’s death in Poovachal: Accused held