പുതുപ്പള്ളിയിലെ ഇടതു തോല്‍വിയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി. സ്വന്തം മണ്ഡലമായ ധർമടത്തെ മൂന്ന് പരിപാടികളിലും പിണറായി രാഷ്ട്രീയ സംസാരങ്ങളിലേക്ക് കടന്നില്ല. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം.
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച തലശേരി ബ്രണ്ണന്‍ കോളജിലും ധര്‍മടത്തെ മറ്റ് രണ്ടുവേദികളിലും പുതുപ്പള്ളിയും സമീപകാല രാഷ്ട്രീയ വിഷയങ്ങളും പിണറായി പരാമര്‍ശിച്ചില്ല. ബ്രണ്ണന്‍ കോളജിലെ വൈകാരികത മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍. തിരഞ്ഞെടുപ്പു തോല്‍വിയില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്നായിരുന്നു വി.ഡി.സതീശന്‍റെ വിമര്‍ശനം.
സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എവിടെയെന്നായിരുന്നു സതീശന്റെ അടുത്ത ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫിസ് ്പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് ഹൈജാക്ക് ചെയ്തെന്ന സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഹമ്മദ് റിയാസും രംഗത്തെത്തി. ഒരു ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കേരളത്തിലെ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഇടതുതോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ബൂത്തുതലം മുതല്‍ വോട്ട് വ്യത്യാസം വിലയിരുത്തുമെന്നും മന്ത്രി വി.എന്‍.വാസവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
CM Pinarayi Vijayan kannur brennen college Puthuppally bypoll VD Satheesan PA Mohammed Riyas