പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് ചോര്‍ന്നെന്ന സിപിഐയുടെ ആരോപണം തള്ളി നേതൃത്വം. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രമായ അകലക്കുന്നത്തും അയര്‍കുന്നത്തും മാത്രമല്ല പാമ്പാടിയിലും പുതുപ്പള്ളിയിലും വോട്ടുചോര്‍ച്ച ഉണ്ടായി. ജെയ്കിന് ലഭിച്ച 42,000 വോട്ടുകളില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടുമുണ്ടെന്നും സിപിഐയുടെ ആരോപണത്തിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നും കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് വന്‍ വര്‍ധനയുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ ആരോപണം. സ്വന്തമായി ഉണ്ടെന്ന് പറയപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ എവിടെയെന്നും സിപിഐ ചോദ്യമുയര്‍ത്തിയിരുന്നു.
Kerala congress M rejects CPI's vote leak allegation