സംസ്ഥാന സര്‍ക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണിയുടെ സേവന അവസാനിപ്പിച്ചേക്കും. 16ന് കാലവധി അവസാനിക്കാനിരിക്കെ 2 ആഴ്ചത്തേക്കു മാത്രം കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കിയത് സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കിൽ കേരള ഹൗസില്‍ നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തേക്ക് കലാവധി നീട്ടിനല്‍കിയെങ്കിലും ഇനിയും കാലാവധി നീട്ടി നല്‍കില്ലെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ ഉത്തരവ്. സേവന തുടരാനാണങ്കില് ആറുമാസത്തേക്കോ ഒരു വര്‍ഷത്തേക്കോ നീട്ടി നല്‍കാമായിരുന്നു. എന്നാല്‍ രണ്ടാഴ്ച മാത്രമാണ് കലാവധി നീട്ടിയത്. ഈ മാസം 30ന് ശേഷം പദവിയില്‍ തുടരണോ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ നെതര്‍ലെന്‍സ് അംബാസിഡറായ വേണു രാജാമണിയെ നിയമിച്ചിരുന്നത്. എന്നാല്‍ കെ വി തോമസ് ക്യാബിനറ്റ് റാങ്കില്‍ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ടതോടെ കേരള ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കെ വി തോമസാണ്. കെ വി തോമസ് വന്നതോടെ വേണു രാജാമണിയുടെ പദവിക്ക് പ്രധാന്യമില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കാലാവധി അവസാനിപ്പിക്കുന്നതെന്നാണ് വിവരം. എന്നാല്‍ കാലാവധി രണ്ടാഴ്ച മാത്രം നീട്ടിയ ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് വേണു രാജാമണി പ്രതികരിച്ചു. സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കില്‍ ഉന്നതതലത്തില്‍ തീരുമാനമെടുത്താന്‍ ഈ മാസത്തിന് ശേഷം വേണു രാജമണിയുടെ കലാവധി നീട്ടി നല്കാനുമാകും.
kerala government considering termination of officer on special duty venu rajamony ifs in delhi