വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിലെ തടസം നീക്കാതെ സർക്കാർ. മലപ്പുറം ജില്ലയിലെ രണ്ടായിരത്തോളം രോഗികളാണ് മരുന്നിന് പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസേന ഇരുപതിലേറെ മരുന്നുകൾ കഴിക്കണം. പ്രതിമാസം പതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെ മരുന്നിന് ചെലവ്. കോവിഡ് സമയത്ത് ആവശ്യമായ മരുന്നുകൾ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയിരുന്നെങ്കിലും ഒരുവര്‍ഷത്തോളമായി കാരുണ്യ ഫാര്‍മസികള്‍ വഴി മരുന്നുകൾ കിട്ടാത്ത സ്ഥിതിയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ജനറിക് മരുന്നുകള്‍ക്കായി ഫണ്ട് നല്‍കാനേ അനുവാദമുള്ളൂ. എന്നാല്‍ വൃക്ക മാറ്റിവച്ചവര്‍ക്കുള്ള മിക്ക മരുന്നുകളും ജനറിക് വിഭാഗത്തിൽ ലഭ്യമല്ല.
വൃക്ക മാറ്റിവച്ചവർക്കായി തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തിയിട്ടും സാങ്കേതിക തടസ്സം പറഞ്ഞ് വിതരണം ചെയ്യുന്നില്ലെന്നാണ് ഇവരുടെ പരാതി. ലോക്ക്ഡൗണ്‍ സമയത്തെ സര്‍ക്കാര്‍ ഉത്തരവ് പുനസ്ഥാപിച്ച് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യം. ആവശ്യങ്ങൾ സർക്കാർ പരിഹരിച്ചില്ലെങ്കിൽ കലക്ടറേറ്റിനു മുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലും സമരം നടത്താനാണ് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മയുടെ തീരുമാനം.
Hurdle in the supply of free medicine to kidney transplant patients