shaji-death

TAGS

ജീവിതം മടുത്തുവെന്ന് എഴുതിവച്ച ശേഷം ഹാസ്യ കലാകാരന്‍ ജീവനൊടുക്കിയ നിലയില്‍. ഹാസ്യകലാ വേദികളിലെ നിറസാനിധ്യമായിരുന്ന പിള്ളാട്ട് സി പി ഷാജിയെയാണ് കോഴിക്കോട് വളയത്ത്  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. കാണാതായ ഷാജിക്കായി നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പില്‍ തൂങ്ങിയ നിലയില്‍  കണ്ടെത്തിയത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു . പൊലീസെത്തി  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

 

Mimicry artist CP Shaji died