
പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് കാരശേരി സഹകരണ ബാങ്ക് പിന്മാറി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പാര്‍ക്ക് വാങ്ങാന്‍ യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ശ്രമിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിസിയുടെ ഇടപെടല്‍. പാര്‍ക്ക് ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചുവെന്നും സമാനമായ പദ്ധതിക്കായി മറ്റൊരിടത്ത് ഭൂമി വാങ്ങിയെന്നും ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്ദുറഹ്മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പാര്‍ക്ക് വാങ്ങാനും നടത്താനും കാരശേരി സഹകരണ ബാങ്ക് ഒന്നര വര്‍ഷം മുന്‍പ് തീരുമാനം എടുത്തതാണ്. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കാതിരുന്നത് കൊണ്ട് അത് പൂര്‍ത്തിയാക്കാനായില്ല. പിന്നീട് കാരശേരി പഞ്ചായത്തില്‍ തന്നെ യുള്ള തുണ്ടത്തുംപൊയിലില്‍ 32 ഏക്കര്‍ ഭൂമി വാങ്ങിയെന്നും ബാങ്ക് ചെയര്‍മാന്‍ വിശദമാക്കി.
പാര്‍ക്കിന് ലൈസന്‍സില്ലെന്നും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ഞായറാഴ്ചയാണ് കുട്ടികളുടെ പാര്‍ക്ക് തുറന്നത്. ദുരന്തസാധ്യത പ്രദേശമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്‍പ് പാര്‍ക്ക് പൂട്ടിയിരുന്നത്.
Karassery cooperative bank on park acquisition