ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി ചോദ്യം ചെയ്തതില്‍ വിശദീകരണവുമായി നടി നവ്യാ നായരുടെ കുടുംബം. അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നവ്യയുടെ കുടുംബം വ്യക്തമാക്കി.
സച്ചിന്‍ സാവന്തുമായി ഒരു റെസിഡന്‍ഷ്യന്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നത് മാത്രമാണ് പരിചയത്തിന്‍റെ അടിസ്ഥാനം. ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നവ്യയുടെ കുടുംബം പറഞ്ഞു.
ഐആര്‍എസ് ഉദ്യോഗസ്ഥനായ സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവ്യാ നായരുടെ മൊഴി ഉള്‍പ്പെടുത്തി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലക്‌നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായിരിക്കെയാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റുചെയ്യുന്നത്. അതിന് മുന്‍പ് മുംബൈയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് സാവന്തിന് എതിരായ കേസ്.
Money laundering case ed investigate connection actress navya nair with irs officer sachin sawant