സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനെതിരെ അപകീര്‍ത്തിക്കേസ്. രണ്ടരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'കെ.എം.എന്‍.പി ലോ' എന്ന നിയമസ്ഥാപനമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പങ്കാളിയായ സ്ഥാപനമാണിത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി അഭിഭാഷകന്‍ മുഖേനെ നല്‍കിയ നോട്ടിസില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സിഎന്‍ മോഹന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തുകയും നിയമസ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായില്‍ ഓഫിസ് ഇല്ലെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു. നിയമമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്നും നോട്ടിസില്‍ പറയുന്നു.
KMNP files defamation case against CPM Ernakulam district secretary CN Mohan