chinaxinewmap-30

ഇന്ത്യയുടെ ഭൂപ്രദേശം ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായി നടത്തിയ പതിവു നടപടിയെന്ന് ചൈന. വസ്തുതാപരമായി കാണണമെന്നും അമിത വ്യാഖ്യാനം വേണ്ടെന്നും ചൈനയുടെ വിശദീകരണം.   ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍പ്രദേശും 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്സായ് ചിന്നും തങ്ങളുടേതെന്നാണ് ബെയ്ജിങ് വീണ്ടും അവകാശപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം നയതന്ത്ര തലത്തില്‍ ചൈനയെ അറിയിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളെ പൂർണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബാക്ചിയുടെ പ്രതികരണം. ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ചൈനയുടെ വന്‍പ്രകോപനം. ദക്ഷിണ ടിബറ്റായാണ് അരുണാചലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‍ലി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

 

'Normal procedure'; China on standard map row