indiachinaarunachal-30
  • അവകാശം ഉന്നയിച്ചത് അരുണാചല്‍ പ്രദേശിനും അക്സായ് ചിനിനും
  • അരുണാചല്‍ പ്രദേശ് 'ദക്ഷിണ തിബറ്റെ'ന്ന് ചൈന

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ചൈനയെ നയതന്ത്ര തലത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളെ പൂർണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബാക്ചി പറഞ്ഞു. ചൈനീസ് നീക്കം വീണ്ടും ഇന്ത്യ–ചൈന അതിര്‍ത്തി പ്രശ്നത്തെ സങ്കീര്‍ണമാക്കുമെന്ന് ഉറപ്പായി. ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍പ്രദേശും 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്സായ് ചിന്നും തങ്ങളുടേതെന്നാണ് ബെയ്ജിങ് വീണ്ടും അവകാശപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതിര്‍ത്തിക്കടുത്ത് പരിശീലനം തുടരുന്ന സൈനികര്‍, ചിത്രം PTI

ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ചൈനയുടെ വന്‍പ്രകോപനം. ദക്ഷിണ ടിബറ്റായാണ് അരുണാചലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‍ലി പത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

 

'It has no basis'; India rejects china's claim on Arunachal Pradesh in their new map