
മഹാരാഷ്ട്രയിലെ പുണെയില്‍ ഇലക്ട്രിക്കല്‍ ഹാര്ഡ്വെയര് കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു. കടയ്ക്കുള്ളിലെ താത്കാലിക മുറിയില്‍ താമസിച്ചിരുന്ന രാജസ്ഥാന് സ്വദേശിയായ കടയുടമയും ഭാര്യയും രണ്ട് മക്കളുമാണ് വെന്തുമരിച്ചത്. പിംപ്രി ചിഞ്ച്വാഡ് ഭാഗത്തെ അപാര്‍ട്ട്മെന്റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
4 people burnt alive as electric shop catches fire