സരോജിനി ബാലാനന്ദന്‍

സരോജിനി ബാലാനന്ദന്‍

 

 

സിപിഎം മുന്‍ സംസ്ഥാന സമിതിയംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 1985 മുതല്‍ 2012 വരെ സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ക്ഷീണിതയായിരുന്നു. രാത്രി എട്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ സരോജിനി ബാലാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. 1996ല്‍ ആലുവയില്‍നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചു. മുന്‍ പി.ബി അംഗം ഇ. ബാലാനന്ദന്റെ ഭാര്യയാണ്. പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് തീരുമാനിക്കും.

 

Sarojini Balanandan passes away