
ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്ന് . പ്രഗ്യാന്‍ റോവറിലെ പേലോഡായ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്്ട്രോസ്കോപ് ആണ് ദക്ഷിണധ്രുവത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാല്‍ഷ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍ , മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ചന്ദ്രോപരിതലത്തിലെ മൂലകങ്ങളുടെ തന്മാത്രഘടനയെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്്ട്രോസ്കോപ്. ചന്ദ്രോപരിതലത്തില്‍ ഹൈഡ്രജന്‍ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
Pragyan rover finds Sulphur on Moon’s south polar region, hunt on for hydrogen