onamkitdistribution-28

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇന്ന് രാത്രി എട്ടുമണി വരെ തുറന്ന് പ്രവര്‍ത്തിക്കും. യെലോ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം പലയിടങ്ങളിലും പൂര്‍ത്തിയാകാത്തതിനാലാണിത്. ത്വരിതഗതിയില്‍ കിറ്റ് വിതരണം ചെയ്യണമെന്നും ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്ന് ലക്ഷത്തിയെണ്‍പതിനായിരം കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. ആറുലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഇക്കുറി ഓണക്കിറ്റിന് അര്‍ഹരായത്. 

 

യെലോ കാര്‍ഡ് ഉടമകള്‍ക്ക് പുറമെ ക്ഷേമസ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ ഓണക്കിറ്റ് നല്‍കുന്നുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യെലോ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍ നിന്നും കിറ്റ് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

 

അതേസമയം, സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കാത്ത സൗജന്യ ഓണക്കിറ്റ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. ജനപ്രതിനിധികള്‍ക്കുള്ള കിറ്റാണ് പ്രതിപക്ഷം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയത്. 

 

Rationshops will open till 8 pm today