Anwar-Park

പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്ക് വീണ്ടും പ്രവർത്തനം തുടങ്ങിയത് ലൈസൻസ് ഇല്ലാതെ. ലൈസൻസിനായി ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് അറിയിച്ചു. 

2018 ലെ മണ്ണിടിച്ചിലിനു പിന്നാലെ അടച്ചുപൂട്ടിയ പാർക്ക് ഇന്നലെയാണ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. എംഎൽഎയുടെ അപേക്ഷയിന്മേൽ ദുരന്തനിവാരണ അതോറിറ്റിയാണ് പാർക്കിന് അനുമതി നൽകിയത്. പാർക്ക് അടച്ചു പൂട്ടിയപ്പോൾ നിലവിലുള്ള ലൈസൻസ് റദ്ദാക്കപ്പെട്ടതാണ്. അതിനാൽ വീണ്ടും പാർക്ക് തുറക്കണമെങ്കിൽ ലൈസൻസ് എടുക്കണം. എന്നാൽ ഇതിനുള്ള അപേക്ഷ പോലും കൂടരഞ്ഞി പഞ്ചായത്തിൽ ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ലൈസൻസ് നൽകണമെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ഉള്ളതിനാൽ തന്നെ ലൈസൻസ് ഇല്ലാത്തത് കാര്യമായ പ്രശ്നമാക്കേണ്ടതില്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ വിചിത്ര വാദം. 

 

No license issued for kakkadampoyil water theme park