
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ തലമുറമാറ്റം. ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായി നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഒഴിവായ ഭാര്യ നിത അംബാനി, റിലയന്‍സ് ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സനായി തുടരും.
റിലയന്‍സിന്‍റെ അനുബന്ധ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ചിരുന്ന മക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ പുതുതായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ഇവരെ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായി നിയമിക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
നിത അംബാനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവായിക്കൊണ്ടാണ് മക്കള്‍ക്ക് വഴിയൊരുക്കിയത്. നിത റിലയന്‍സ് ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണായി തുടരും. മുകേഷ് അംബാനിയുടെ പദവികളും മാറ്റമുണ്ടാകില്ല. വൈകാരികമായ ഒരു മുഹൂര്‍ത്തം എന്നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ തലമുറമാറ്റത്തെ മുകേഷ് അംബാനി വിശേഷിപ്പിച്ചത്
അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന ഫിക്സഡ് വയല്‍ലെസ് കണക്റ്റിവിറ്റിയായ ജിയോ എയര്‍ഫൈബറിന്‍റെ പ്രവര്‍ത്തനം അടുത്തമാസം 19 മുതല്‍ ആരംഭിക്കും. ജിയോ ഫൈവ് ജി സേവനം ഡിസംബറോടെ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.
Nita Ambani to step down from Reliance Board, Isha, Akash, Anand appointed as directors