ഹരിയാനയിലെ നൂഹിൽ നിരോധനം മറികടന്ന് ഇന്ന് ശോഭായാത്ര. അനുമതിയില്ലെങ്കിലും തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് റാലി ആരംഭിക്കും. ഇതോടെ പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തി. യാത്ര തുടങ്ങുന്ന നല്ലഡ് ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സായുധ പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. ക്ഷേത്ര പ്രവേശനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇന്റർനെറ്റ് വിലക്കിയും ജില്ലാ ഭരണകൂടം മുൻകരുതലെടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചാൽ കേസെടുക്കുമെന്ന് ഡപ്യുട്ടി കമ്മിഷണർ അറിയിച്ചു. ജില്ലയിലെ സ്കൂളുകൾക്കും ബാങ്കുകൾക്കും അവധിയാണ്.
Nuh shobha yatra; Hariyana on high alert