anwarparkland-26
  • മണ്ണ് കൂട്ടിയിട്ടത് ഒലിച്ചുപോയതാണെന്ന് എംഎല്‍എ
  • പാര്‍ക്ക് ഞായറാഴ്ച തുറക്കും
  • ഘട്ടം ഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കും

കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയതിനെചൊല്ലി വിവാദങ്ങള്‍ ഉയരുമ്പോഴും പാര്‍ക്ക് ഘട്ടം ഘട്ടമായി പൂര്‍ണ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എംഎല്‍എ. പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും പി.വി. അന്‍വര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എംഎല്‍എ നേരിട്ടാണ് പാര്‍ക്കിലെ അറ്റകുറ്റപണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ് പാര്‍ക്ക് തുറക്കാന്‍ അനുവദിച്ചിരിക്കുന്നതെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ്  അധികം വൈകാതെ പാര്‍ക്ക് പൂര്‍ണ സജ്ജമാക്കുമെന്ന എംഎല്‍എയുടെ പ്രഖ്യാപനം. ‍പാര്‍ക്കിലെ അറ്റകുറ്റപണികള്‍ എംഎല്‍എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച പാര്‍ക്ക് തുറക്കും. പി.വി. അന്‍വറിന്‍റെ അപേക്ഷയില്‍ തിങ്കളാഴ്ചയാണ് പാര്‍ക്ക് തുറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കിയത്. 

 

No landslide occured in water theme park; claims PV Anwar MLA