പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും 'ഓണാവധി'യിലേക്ക്. നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ക്ക് ഇന്ന് അവധിയാണ്. തുടര്‍ന്ന് വരുന്ന മൂന്ന് അവധി ദിവസങ്ങളും അവധിയാണ്. മുപ്പതാം തിയതി പ്രവര്‍ത്തിദനമായിരിക്കും എന്നാല്‍ അടുത്ത ദിവസം ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വീണ്ടും ഒരു ദിവസം കൂടി അവധി ലഭിക്കും. അതേസമയം, എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്.

 

നാളെ മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. സെപ്റ്റംബര്‍ ഒന്നും രണ്ടും അവധിയെടുത്താല്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി കിട്ടും. സെപ്റ്റംബര്‍നാലും അഞ്ചും കൂടി അവധി നീട്ടിയെടുത്ത് ആറാംതീയതി ശ്രീകൃഷ്ണ ‍ജയന്തിയും കൂടി ആയാല്‍ തുടര്‍ച്ചയായി 11 ദിവസത്തെ നീണ്ട അവധിക്കാലവും ലഭിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

Banks will be closed for four consecutive days