
ബ്രിക്സ് കൂട്ടായ്മയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പാളി. എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതത്തോടെ കൂട്ടായ്മ വിപുലപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ജൊഹാനസ്ബര്‍ഗില്‍ നിന്ന ബ്രിക്സ് ഉച്ചകോടി അംഗീകരിച്ചു. അര്‍ജന്റീന, ഇൗജിപ്ത്, എത്യോപ്യ, ഇറാന്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ജനുവരി ഒന്നു മുതല്‍ ബ്രിക്സില്‍ സ്ഥിരാംഗങ്ങളാക്കും. ബ്രിക്സ് രാജ്യങ്ങള്‍ തമ്മില്‍ അവരവരുടെ കറന്‍സികളില്‍ ഇടപാടുകള്‍ നടത്താനുള്ള സാധ്യത പരിശോധിക്കാന്‍ ഒാരോ രാജ്യത്തെയും കേന്ദ്ര ബാങ്കുകളുടെ ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാര് നിര്‍ദേശം നല്‍കിയതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു. ബ്രിക്സ് വിപുലീകരണം മാറ്റത്തിന്റെ സന്ദേശമാണെന്നും ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ മാത്രമല്ല മുഴുവന്‍ മാനവരാശിയുടെയും വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രനേതാക്കളുടെ അഭിസംബോധനയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഹ്രസ്വസംഭാഷണം നടത്തി. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ പ്രത്യേക ചര്‍ച്ച നടന്നില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
BRICS: 6 more countries become members