National-Film-Awards

നടന്‍ ഇന്ദ്രന്‍സിന് 69 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം. റോജിന്‍ പി തോമസ് സംവിധാനം ചെയ്ത ഹോം ആണ് മികച്ച മലയാള സിനിമ. നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്ക്കാരത്തിന് മേപ്പടിയാന്‍ സംവിധാനം ചെയ്ത വിഷ്ണു മോഹന്‍ അര്‍ഹനായി. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി സിനിമ. ജനപ്രിയ സിനിമയ്ക്ക് ഉള്‍പ്പെടെ ആറ് പുരസ്ക്കാരങ്ങള്‍ നേടി ആര്‍ആര്‍ആര്‍ തിളങ്ങി. ആര്‍ മാധവന്‍ സംവിധാനം ചെയ്ത റോക്കട്രിയാണ് മികച്ച സിനിമ.   

ഹോമിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് സംസ്ഥാനത്ത് കിട്ടാത്ത അംഗീകാരം ദേശീയതലത്തില്‍. ഇന്ദ്രന്‍സും കടൈസി വ്യവസായിലെ അഭിനേതാവ് നല്ലാണ്ടിയും അടക്കം നാല് പേര്‍ക്കാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം. ഹോം മികച്ച മലയാള ചിത്രവുമായി. നവാഗതസംവിധായകനുള്ള പുരസ്ക്കാരം വിഷ്ണു മോഹന്‍, ചിത്രം –മേപ്പടിയാന്‍. പരിസ്ഥിതി ചിത്രം കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സൗണ്ട് റെക്കോര്‍ഡിസ് അരുണ്‍ അശോകും കെ.പി സോനുവും, ചിത്രം– ചവിട്ട്. നായാട്ടിന്‍റെ തിരക്കഥയ്ക്ക് ഷാഹി കബീറും ദേശീയ പുരസ്ക്കാരം നേടി. മികച്ച ജനപ്രിയ ചിത്രം, സംഗീത സംവിധാനം – കീരവാണി, മികച്ച ഗായകന്‍– കാലഭൈരവ, നൃത്തസംവിധാനം – പ്രേം രക്ഷിത്, സംഘട്ടനം – കിങ് സോളമന്‍, സ്പെഷ്യല്‍ ഇഫക്ട്സ് – വി ശ്രീനിവാസ് മോഹന്‍ എന്നിവയാണ് ആര്‍ആര്‍ആറിന് ലഭിച്ച അംഗീകാരങ്ങള്‍. 

ആര്‍ മാധവന്‍ സംവിധാനം ചെയ്ത റോക്കട്രി : ദ് നമ്പി ഇഫക്ട് ആണ് മികച്ച സിനിമ. ദ് കശ്മീര്‍ ഫയല്‍സ് മികച്ച ദേശീയോദ്ഗ്രഥന ചിത്രം. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജന്‍ മികച്ച സംവിധായകനായി. മികച്ച നടന്‍ - അല്ലു അര്‍ജുന്‍ ചിത്രം - പുഷ്പ, നടി – ആലിയ ഭട്ട് ചിത്രം ഗംഗുഭായ്, കൃതി സനോന്‍ ചിത്രം മിമി. ഗായിക ശ്രേയ ഘോഷല്‍. എഡിറ്റിങ് സഞ്ജയ് ലീല ബന്‍സാലി, ചിത്രം ഗംഗുഭായ്. മികച്ച സംഗീത സംവിധാനത്തിന് കീരവാണിക്കൊപ്പം പുഷ്പയിലൂടെ ദേവിശ്രീ പ്രസാദം പുരസ്ക്കാരം പങ്കിട്ടു. നോണ്‍ഫീച്ചല്‍ വിഭാഗത്തില്‍ ആര്‍.എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവ് ആണ് മികച്ച പരിസ്ഥിതി ചിത്രം. അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത കണ്ടിട്ടുണ്ട് , മികച്ച അനിമേഷന്‍ ചിത്രം. ജേക്കബ് വര്‍ഗീസ് സംവിധാനം ചെയ്ത ആയുഷ്മാന്‍ മികച്ച സാഹസിക ചിത്രം. ഏക് ദാ ഗാവിലൂടെ ഉണ്ണികൃഷ്ണന്‍ ഒാഡിയോഗ്രഫിക്ക് പുരസ്ക്കാരം നേടി. ജി സുരേഷ് കുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര ജൂറിയും സജിന്‍ ബാബു അംഗമായ പ്രദേശിക ജൂറിയുമാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.  

Story Highlights: National Film Awards Live Updates