
സംഭരിച്ച വിളകള്‍ക്ക് പണം നല്‍കാതെ പറഞ്ഞ് പറ്റിച്ച ഹോര്‍ട്ടികോര്‍പിന് ഇത്തവണ പച്ചക്കറിയോ വാഴക്കുലയോ നല്‍കാനില്ലെന്ന് കര്‍ഷകര്‍. പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ സ്വന്തം നിലയില്‍ വിപണി കണ്ടെത്തിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഹോര്‍ട്ടികോര്‍പ് സംഭരിച്ച വിളകള്‍ക്ക് മന്ത്രി ഇടപെട്ടിട്ട് പോലും പണം കിട്ടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിളവെടുപ്പിന്റെ കാലമാണ്. ഓണവിപണിയാണ് ലക്ഷ്യം. എരിത്തിയാംപതിയിലെ കര്‍ഷകനായ രംഗനാഥന്‍ ഇത്തവണ ഒരു കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതാണ്. എത്ര കൂടിയ വില നല്‍കാമെന്ന് പറഞ്ഞാലും ഹോര്‍ട്ടികോര്‍പിലേക്ക് ഒരു കിലോ പോലും പച്ചക്കറിയോ പഴവര്‍ഗങ്ങളോ നല്‍കാനില്ല. സംഭരിച്ച വിളകളുടെ പണം കിട്ടാന്‍ തലസ്ഥാനത്ത് വരെ ഓഫിസുകള്‍ കയറിയിറങ്ങാന്‍ ഇനിയും കഴിയില്ലെന്ന് രംഗനാഥന്‍. രംഗനാഥനെപ്പോലെ നിരവധി കര്‍ഷകന്‍ ഇതേ മട്ടില്‍ തീരുമാനിച്ച് സ്വന്തം നിലയില്‍ വിപണി കണ്ടെത്തുകയാണ്. പ്രതികൂല കാലാവസ്ഥ തമിഴ്നാട്ടിലെ വാഴക്കര്‍ഷകരെ കാര്യമായി ബാധിച്ചപ്പോള്‍ കേരളത്തിലേക്ക് ഇറക്കുമതി കുറഞ്ഞു. അതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്ല വില കിട്ടുന്ന സ്ഥിതിയുണ്ട്. ഈ ഓണക്കാലം വാഴക്കര്‍ഷകര്‍ക്ക് സന്തോഷം സമ്മാനിക്കുന്ന നാളുകളാണ്.
Farmers against horticorp, palakkad