
ഓണക്കാലം മുന്‍നിര്‍ത്തി സംസ്ഥാനത്തെ റേഷന്‍കടകളും സപ്ലൈകോയും ഞായറാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സ്വന്തം സ്ഥലത്ത് നിന്ന് ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുണ്ടെങ്കില്‍ ഏത് റേഷന്‍കടയില്‍ നിന്നും കിറ്റ് വിതരണത്തിന് സൗകര്യമൊരുക്കും. 27, 28 തീയതികളിലാണ് ഇതിനുള്ള അവസരം. എങ്കിലും പരമാവധി അതത് റേഷന്‍ കടകളില്‍ നിന്ന് വാങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ 87690 മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ കിറ്റ് നല്‍കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Supplyco outlets and ration shop will open on sundays; GR Anil