ahammaddevarkovilrentnew-23
  • നിയമവിരുദ്ധത ഇല്ലെന്ന് മന്ത്രി
  • 'താന്‍ താമസിക്കുന്നില്ല, ഓഫിസും പ്രവര്‍ത്തിക്കുന്നില്ല'
  • ഉദ്യോഗസ്ഥന്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍

തുറമുഖ വകുപ്പിന്റെ കോഴിക്കോട്ടെ അതിഥി മന്ദിരമായ പോർട്ട് ബംഗ്ലാവ് വാടക നൽകാതെ ഉപയോഗിക്കുന്നതിൽ വിശദീകരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. യോഗങ്ങൾക്കും ജനങ്ങളെ കാണുന്നതിനും വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് ഗസ്റ്റ്ഹൗസ് ഉപയോഗിക്കുന്നത്. അതിൽ അസ്വാഭാവികതയോ നിയമവിരുദ്ധതയോ ഇല്ലെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. വിവാരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഇതില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. താന്‍ ബംഗ്ലാവില്‍ താമസിക്കുന്നില്ലെന്നും ഓഫിസ് അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മന്ത്രി 2021 ജൂൺ മുതൽ ബംഗ്ലാവ് വാടക നൽകാതെ ഉപയോഗിക്കുന്നുവെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നത്.

 

 

Minister Ahammad Devarkovil on RTI