ചിത്രം:X
മിസോറമില്‍ നിര്‍മാണത്തിലിരുന്ന റയില്‍വേ പാലം തകര്‍ന്ന് 17 തൊഴിലാളികള്‍ മരിച്ചു. ഐസ്വാളിനടുത്ത് കുറുങ് നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. അപകടസമയത്ത് 40 തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുറുങ് നദിക്ക് കുറുകെയുള്ള പാലം കുറച്ച് വര്‍ഷങ്ങളായി നിര്മാണത്തിലിരിക്കുകയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രൊജക്ടിന്റെ ഭാഗമായാണ് പാലം നിര്‍മിച്ച് തുടങ്ങിയത്. ബൈരാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.
At least 17 killed after under-construction railway bridge collapses in Mizoram