v-20-seminar-2

 

ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് സുർജിത് ഭവനിൽ നടത്താനിരുന്ന വി–20 സെമിനാർ റദ്ദാക്കി. ക്രമസമാധാന – ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ജനാധിപത്യ ചർച്ചകൾ രാജ്യമാകെ തുടരുമെന്നും, ജി 20 ക്ക് എതിരായ സെമിനാർ ആയിരുന്നില്ലെന്നും വി 20 സംഘാടക സമിതി പ്രതികരിച്ചു. 

 

ഇന്ന് രാവിലെ പത്തരമുതല്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നു ദിവസത്തെ സെമിനാറില്‍ ഇന്നലെ രാത്രി തന്നെ ഡല്‍ഹി പൊലീസ് വിലക്കി. രാവിലെ സുര്‍ജീത് ഭവനില്‍ ഒത്തുകൂടിയവര്‍ ഡല്‍ഹി പൊലീസിന്‍റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി. സെമിനാര്‍ റദ്ദാക്കിയതായി സംഘാടകര്‍ പ്രഖ്യാപിച്ചെങ്കിലും പൊലീസ് സംഘം രാവിലെ തന്നെ സ്ഥലത്തെത്തി. കോംമ്പൗണ്ടില്‍ കടന്ന പൊലീസ് സെമിനാര്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി. ആരെയും അകത്തേക്ക് വിടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വി 20 സെമിനാറിന്‍റെ ആശയം അതാതു സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെന്നും ഡല്‍ഹി പൊലീസ് സൂചിപ്പിക്കുന്നു.

 

Delhi Police denied permission; The V-20 seminar at Surjit Bhavan has been cancelled