തൃപ്പൂണിത്തുറ രാജവീഥിയിലേക്ക് സകല വർണങ്ങളും അണിഞ്ഞ് അത്തം ഇറങ്ങിയതോടെ മലയാളക്കരയുടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. തൃപ്പൂണിത്തുറ അത്തംഘോഷയാത്ര പങ്കവയ്ക്കുന്ന സമഭാവനയുടെ സന്ദേശം രാജ്യം മാതൃകയാക്കണമെന്ന് അത്തച്ചമയാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ആയിരങ്ങൾ അണിനിരന്ന ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. അത്തം പതാക വാനിലേക്ക് ഉയർന്നത്തോടെ തുടക്കമായത് 10 ദിവസം നീളുന്ന മലയാളിയുടെ പോന്നോണോഘോഷത്തിനാണ്. അത്തം നഗറിലെ മാനത്തു നിന്നും മഴമേഘങ്ങൾ പോലും പെയ്യാതെ വഴിമാറിയപ്പോൾ ഉദ്ഘടന ചടങ്ങിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങൾ.
തൃപ്പൂണിത്തുറ അത്തച്ഛമയആഘോഷം മുന്നോട്ട് വയ്ക്കുന്ന മതസൗഹാർദ്ദതിന്റെയും സഹോദര്യത്തിന്റെയും സന്ദേശം രാജ്യത്ത് വർഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ അത്തച്ഛമയാഘോഷങ്ങൾക്ക് താരപൊലിമ സമ്മാനിക്കുന്നതായിരുന്നു നടൻ മമ്മൂട്ടിയുടെ സാന്നിധ്യം. തൃപ്പൂണിത്തുറ അത്തചമയഘോഷത്തെ സാംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കണമെന്ന മമ്മൂട്ടിയുടെ ആവശ്യത്തെ വൻ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തത്തോടെ കേരത്തിന്റെ തനി നാടൻ കലാരൂപങ്ങൾ അടക്കം അണിനിരന്ന ദൃശ്യവിരുന്ന് രാജനഗരിയിലേക്ക് ഒഴുകി ഇറങ്ങി.
CM in Athachamayam procession