navas-meeran

TAGS

കേരള ഫുട്ബോളിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ. മൽസര പരിചയവും, മികവുമുള്ള കളിക്കാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യവികസനവും, പരിശീലന ഗുണനിലവാരവും ഉറപ്പാക്കും. രാജ്യാന്തര മത്സരമടക്കം കളിച്ചവരുടെ ജോലിക്കാര്യത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്നും നവാസ് മീരാൻ മനോരമ ന്യൂസിനോട് പറഞ്ഞു

 

കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി നവാസ് മീരാൻ ചുമതലയേറ്റ ശേഷമായിരുന്നു പ്രതികരണം. കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗമാണ് ഏകകണ്ഠമായി  തിരഞ്ഞെടുത്തത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരീക്ഷകൻ മോഹൻലാൽ , മുൻ പ്രസിഡന്റ് ടോം ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റത്. അടുത്ത നാലുവർഷത്തേക്കുള്ള കെ.എഫ്.എയുടെ സമഗ്ര വികസന പദ്ധതി യോഗത്തിൽ അവതരിപ്പിച്ചു. ഏഴ് ജില്ലകളിൽ നിന്ന് അഞ്ച് ടീമുകളെ വീതം തിരഞ്ഞെടുത്ത് ലീഗ് മൽസരം നടത്തും. ഓരോ ടീമിനും 24 മൽസരങ്ങൾ വീതം ലഭിക്കും വിധമാണ് ക്രമീകരണം. മൽസരപരിചയമുള്ള പത്ത് പ്രായപരിധികളിലുള്ള ടീമുകളെ സജ്ജമാക്കാനാണ് കെ.എഫ്. എ ലക്ഷ്യമിടുന്നത്. 

 

Navaz Meeran took charge as the president of Kerala Football Association